തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്. തെരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലിയുള്ള തർക്കമാണ് ഇരു വിഭാഗങ്ങൾ തരം തിരിഞ്ഞുള്ള സംഘർഷത്തിലേക്ക് നീങ്ങിയത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് നടന്ന യോഗത്തിലാണ് സംഘർഷമുണ്ടായത്.
മുരളീധരന്‍റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്നു പിടിച്ചു തള്ളിയെന്നാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി സജീവന്‍ കുര്യച്ചിറ ഡിസിസി ഓഫീസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പിന്നാലെ ഓഫീസിലേക്ക് എത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് കൈയാങ്കളി നടന്നത്. തന്നെ വിളിച്ചു വരുത്തി ഡിസിസി പ്രസിഡന്‍റും അദ്ദേഹത്തിന്‍റെ ഗുണ്ടകളും കൈയേറ്റം ചെയ്തതായി പറഞ്ഞ് സജീവന്‍ പൊട്ടിക്കരഞ്ഞു.
തെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തായിരുന്നു. കോൺഗ്രസിനുള്ളിലെ കാലുവാരലാണ് തോൽവിക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Post A Comment: