ഇടുക്കി: ഉപ്പുതറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിനു മുകളിലേക്ക് തല കീഴായി മറിഞ്ഞു. ആശുപത്രിപടിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
വീടിന്‍റെ മുൻ ഭാഗത്തെ മേൽക്കൂര തകർത്ത് തലകീഴായി നിന്ന കാറിൽ നിന്നും യാത്രികരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു.
പാലായിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരവെ ഇരട്ടയാർ സ്വദേശികളായ പുന്നമറ്റത്തില്‍ ജോര്‍ജ് ജോസഫ്(58), ഭാര്യ ജോളി ജോര്‍ജ് (56) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ആൾ താമസമില്ലാത്ത വീടായിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. യാത്രികരായ ഇരുവർക്കും നിസാര പരുക്കുകളേറ്റു. കാർ പൂർണമായി തകർന്ന നിലയിലാണ്. ഉപ്പുതറ പൊലീസ് മേൽനടപടി സ്വീകരിച്ചു.
Post A Comment: