തിരുവനന്തപുരം: വീട്ടമ്മയെ മുൻ ഭർത്താവ് ക്രൂരമായി മർദിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയതിനു പിന്നാലെ വീട്ടമ്മ ജീവനൊടുക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വട്ടിയൂർക്കാവ് മണികണ്ഠേശ്വരം ചീനിക്കോണം ശ്രീജിതാ ഭവനിൽ ശ്രീജയാണ് മരിച്ചത്.
ഇവരുടെ മുൻ ഭർത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്ത് (47) പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒട്ടെറെ ക്രിമിനൽ കേസിൽ പ്രതിയായ പ്രദേശവാസിയുടെ ഫോണിലേക്കാണ് പ്രതി മുൻ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീജയുടെ ആത്മഹത്യാ കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
അഞ്ച് ദിവസം മുമ്പാണ് പ്രതിയും ശ്രീജയും തമ്മിൽ വിവാഹ മോചനം നേടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2021ൽ പീഡിപ്പിച് കേസിൽ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണ് ശ്രീജയും ഇയാളുമായി അകൽച്ച തുടങ്ങിയത്.
ഏറെ നാൾ വേർപിരിഞ്ഞു കഴിഞ്ഞ ശേഷമാണ് ഇവർക്ക് 22ന് വിവാഹ മോചനം അനുവദിച്ചു കിട്ടിയത്. 24ന് രാത്രി ഏഴരയോടെയാണ് ശ്രീജയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശ്രീജിത്ത് ശ്രീജയെ ക്രൂരമായി മർദിച്ചത്. വീട്ടിൽ നിന്നും ഒഴിയണമെന്നും വീട് തനിക്ക് വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം.
മർദനത്തെ തുടർന്ന് അവശ നിലയിലായ ശ്രീജയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ ശേഷം മൊബൈലിൽ നഗ്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് വീടും സ്ഥലവും തന്‍റെ പേർക്ക് എഴുതി നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് സമീപവാസിക്ക് ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരന്നു. ഇതിൽ മനം നൊന്ത് ശ്രീജ ജീവനൊടുക്കുകയായിരുന്നു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിലാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Join Our Whats App group
Post A Comment: