തിരുവനന്തപുരം: കൊച്ചു മകളെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 96 വർഷം കഠിന തടവും പിഴയും. നെയ്യാറ്റിൻകര പോക്‌സോ അതിവേഗ കോടതിയാണ് തിരുവല്ലം സ്വദേശിയായ 75 കാരന് ശിക്ഷ വിധിച്ചത്. നാല് വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്.
തടവ് ശിക്ഷയ്ക്ക് പുറമേ പ്രതി ഒന്നര ലക്ഷം രൂപ പിഴയും നൽകണം. രണ്ട് വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളുടെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിലെത്തിയ മകള്‍ പ്രതിയുടെ ഭാര്യയുമൊത്ത് ബാങ്കില്‍ പോയതിനിടെയായിരുന്നു ക്രൂരത.
വീട്ടിലുണ്ടായിരുന്ന ചെറുമകനെ പ്രതി കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞുവിട്ടു. വീട്ടിലെത്തി മകളെ കുളിപ്പിക്കുമ്പോഴാണ് പീഡനവിവരം അമ്മയോട് കുട്ടി പറയുന്നത്.
തുടര്‍ന്ന്, തിരുവല്ലം പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം വീതവും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷവുമാണ് ശിക്ഷിച്ചത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പിതാവിനെ തീ കൊളുത്തി കൊന്ന മകൻ അറസ്റ്റിൽ
ഇടുക്കി: മാങ്കുളത്ത് ഗൃഹനാഥനെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. മാങ്കുളം പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്.
കേസിൽ ഇയാളുടെ മകൻ ബിബിനാണ് അറസ്റ്റിലായിരിക്കുന്നത്. വിവാഹം നടത്താൻ പണം നൽകാത്തതിന്‍റെ പേരിൽ പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിബിൻ പൊലീസിന് മൊഴി നൽകി.
വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് തങ്കച്ചന്‍റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹത തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
പിതാവിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ഷെഡ്ഡിലിട്ട് ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകിട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.
Post A Comment: