ഒഡീഷ: മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് അനാഥരാക്കപ്പെട്ട വയോധികർ വിവാഹിതരായി. ഒഡീഷയിലാണ് സംഭവം നടന്നത്. 70 വയസുള്ള ശക്തിപദ മിശ്രയും 65 വയസുള്ള തേജസ്വിനി മണ്ഡലുമാണ് വിവാഹത്തിലൂടെ ഒന്നിച്ചത്.
ഒഡീഷയിലെ ഗോഗ്വാ സ്വദേശികളാണ് ഇവർ. ജഗന്നാഥ് ക്ഷേത്രത്തില്‍ വച്ച് ഡിസംബര്‍ അഞ്ചിന് ആയിരുന്നു വിവാഹം. നാലു വര്‍ഷം മുമ്പാണ് തേജസ്വനിയുടെ ഭര്‍ത്താവ് മരിച്ചത്. മൂന്ന് മക്കള്‍ ഉണ്ട്. എന്നാല്‍ ഇവര്‍ തേജസ്വനിയെ ഗ്രാമത്തില്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറി.
വാര്‍ധക്യത്തിന്‍റെ അവശതകള്‍ക്കൊപ്പം ഒറ്റപ്പെടലും തേജസ്വനിയെ തളര്‍ത്തി. മക്കളാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് വിഭാര്യനായ മിശ്രയും കടന്നു പോയിരുന്നത്.
ഗ്രാമത്തില്‍ മണ്‍പാത്രങ്ങള്‍ വിറ്റിരുന്ന തേജ്വസനിയെ മിശ്ര പരിചയപ്പെടുകയും പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. പരസ്പരം താങ്ങും തണലുമാകാമെന്ന മിശ്രയുടെ നിര്‍ദേശത്തിന് തേജസ്വനി സമ്മതം അറിയിച്ചതോടെ വിവാഹം നടന്നു.
ഇവരുടെ വിവാഹചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാണ്. നവദമ്പതികള്‍ക്ക് സ്നേഹവും പിന്തുണയും അറിയിച്ച് നിരവധി സന്ദേശങ്ങള്‍ വരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്.
ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു.
മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.
Post A Comment: