ബഗൽകോട്ട്: പിതാവിനെ കൊലപ്പെടുത്തി 32 കഷണങ്ങളാക്കി കുഴൽകിണറ്റിൽ തള്ളിയ മകൻ അറസ്റ്റിൽ. കർണാടകയിലെ ബഗൽകോട്ടിലാണ് സംഭവം നടന്നത്. വിതല കുലാലി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
പരശുറാം കുലാലി എന്ന 53 കാരനാണ് കൊല്ലപ്പെട്ടത്. ഡിസംബർ ആറിനാണ് ഇയാളെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തു വരുന്നത്.
പതിവായി മദ്യപിച്ചെത്തുന്ന പിതാവ് തന്നെ അപമാനിക്കുന്നത് പതിവായതോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകം വ്യക്തമായതിനു പിന്നാലെ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് പൊലീസ് മൃതദേഹം പുറത്തെടുത്തു.
പരശുറാമിന്‍റെ രണ്ട് മക്കളിൽ ഇളയ ആളാണ് 20 കാരനായ വിതല. ഇയാളുടെ ഭാര്യയും മൂത്ത മകനും മറ്റൊരു വീട്ടിലാണ് താമസം. എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന പരശുറാം മകനെ ചീത്ത വിളിക്കുകയും അധിഷേപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കൊലപാതകം നടന്ന ദിവസവും സമാനമായി ചീത്ത വിളിയും അധിക്ഷേപവും ഉണ്ടായി. വഴക്കിനിടെ വിതല ഇരുമ്പു വടികൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു. മരണം ഉറപ്പായതോടെ ശരീരം കഷണങ്ങളാക്കി കൃഷിയിടത്തിലെ കുഴൽ കിണറ്റിൽ തള്ളി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്.
ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു.
മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.
Post A Comment: