തൃശൂര്‍: ഭാര്യയെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ ഭർത്താവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു. മാള വലിയപറമ്പിലാണ് സംഭവം. മുരിങ്ങൂര്‍ സ്വദേശി താമരശേരി മിഥുന്‍ ആണ് കൊല്ലപ്പെട്ടത്. കാക്കുളിശേരി സ്വദേശി പാറേക്കാടൻ ബിനോയ് ആണ് കൊല നടത്തിയത്.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്‍റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം പ്രതി ബിനോയ് മാള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്‍പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു.
പിന്നാലെ മിഥുന്‍ ബിനോയിയെ തേടി മാളയില്‍ എത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. വഴക്കിനിടെ, ബിനോയ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്.
ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു.
മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.
Post A Comment: