www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1765) Idukki (1733) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രകോപനം ആകാശ മാർഗവും; നിയന്ത്രണ രേഖ ലക്ഷ്യമിട്ട് ചൈനീസ് ഡ്രോണുകൾ

Share it:



ന്യൂഡല്‍ഹി: അതിർത്തിയി ലക്ഷ്യമാക്കി നീങ്ങിയ ചൈനീസ് ഡ്രോണുകൾ ഇന്ത്യൻ സേനയുടെ ജെറ്റുകൾ തകർത്തതായി റിപ്പോർട്ട്. ഇന്ത്യ- ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നതിനു മുമ്പാണ് ഡ്രോണുകൾ യഥാർഥ നിയന്ത്രണ രേഖ ലക്ഷ്യമിട്ട് എത്തിയത്.  

ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ ഇവ തകർക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ടിലധികം തവണ ഡ്രോണുകള്‍ നിയന്ത്രണ രേഖ ലക്ഷ്യമാക്കി എത്തിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തവാങിലെ യാങ്‌സി മേഖലയിലാണ് ഡ്രോണുകള്‍ തകര്‍ത്തതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നതായിട്ടാണ് വിവരം.

ഇതിനിടെ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ലോക്‌സഭയിലായിരുന്നു ഇന്ന് ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടത്. 

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു. തവാങ് മേഖലയില്‍ സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി 

കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.

ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.  

വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം  മുറിച്ചെടുത്തത്. 

ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍   ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു. 

മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. 


Share it:

Mostreaded

National

Post A Comment: