കാലിഫോർണിയ: സ്വന്തം സ്വകാര്യ ഫോട്ടോകൾ ശേഖരിച്ചു സൂക്ഷിച്ച രണ്ടാനച്ഛനെ മകൾ കൊലപ്പെടുത്തി. മെറിമാൻ എന്ന 64 കാരനാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിലായിരുന്നു സംഭവം. ജേഡ് ജാങ്ക്‌സ് എന്ന 39 കാരിയാണ് കൊലപാതകം നടത്തിയത്.
മെറിമാന്‍റെ കമ്പ്യൂട്ടറിൽ തന്‍റെ നഗ്ന ഫോട്ടോകൾ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്‍റീരിയര്‍ ഡിസൈനറായ യുവതി ബട്ടര്‍ഫ്‌ലൈ ഫാംസ് എന്ന ഒരു നോണ്‍ പ്രോഫിറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂഷന്‍ നടത്തുകയായിരുന്നു.
ഇതിനിടെ, സോളാന ബീച്ചിലെ വീട് വൃത്തിയാക്കുന്നതിനിടയിലാണ് മെറിമാന്‍റെ കമ്പ്യൂട്ടറില്‍ സ്‌ക്രീന്‍സേവറായി തന്‍റെ നഗ്‌നചിത്രം ജാങ്ക്സ് കാണുന്നത്. കമ്പ്യൂട്ടര്‍ കൂടുതല്‍ പരിശോധിച്ചതോടെ തന്‍റെ അനേകം നഗ്‌നചിത്രങ്ങള്‍ അവള്‍ അതില്‍ കണ്ടെത്തി. അവയെല്ലാം ജാങ്ക്‌സ് തന്‍റെ കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങളായിരുന്നു. അവ എങ്ങനെ ഇയാളുടെ കമ്പ്യൂട്ടറിലെത്തി എന്നത് വ്യക്തമല്ല. ഏതായാലും ഇത് കണ്ടതോടെ ജാങ്ക്‌സിന് നിയന്ത്രിക്കാനായില്ല.
അതോടെ ജാങ്ക്‌സ് മെറിമാനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മെറിമാനും ജാങ്ക്‌സിന്‍റെ അമ്മയും തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. എങ്കിലും പ്രായമായ മെറിമാനെ ജാങ്ക്‌സാണ് മിക്കവാറും നോക്കിയിരുന്നത്.
മെറിമാനെ കൊല്ലുന്നതിനായി ആദ്യം ജാങ്ക്‌സ് ഓവര്‍ഡോസ് മരുന്ന് നല്‍കി. എന്നാല്‍, മെറിമാന്‍ ഉണര്‍ന്നു. അതോടെ, ജാങ്ക്‌സ് അയാളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ, ശവശരീരം മറവു ചെയ്യാന്‍ ഒരു സുഹൃത്തിന്‍റെ സഹായവും തേടി. ഇക്കാര്യം പറഞ്ഞ് ജാങ്ക്‌സ് ഒരു സുഹൃത്തിന് അയച്ച മെസേജും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്.
ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു.
മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.
Post A Comment: