ഇടുക്കി: പുതുവത്സര രാത്രിയിൽ ഇടുക്കി ജില്ലക്കാർ കുടിച്ചു തീർത്തത് മൂന്നേകാൽ കോടിയുടെ മദ്യം. ബീവറേജസ് കോർപ്പറേഷനിലെ കണക്കു പ്രകാരമാണ് ഇത് വ്യക്തമായത്. ജില്ലയിലെ 20 ബീവറേജസ് ഔട്ട് ലറ്റുകളിലെ കണക്കുകളാണ് പുറത്തു വന്നത്.
പതിവ് തെറ്റിക്കാതെ കട്ടപ്പന ഔട്ട് ലറ്റ് തന്നെയാണ് ഇത്തവണയും മദ്യ വിൽപ്പനയിൽ മുന്നിൽ. ചുങ്കം, തൂക്കുപാലം, മൂന്നാർ ഔട്ട്ലറ്റുകളാണ് തൊട്ടുപിന്നിലുള്ളത്. ചിന്നക്കനാൽ ആണ് ഏറ്റവും കുറവ് വിൽപന നടന്നത്. ജില്ലയിൽ മൊത്തമായി 3,42,73,860 രൂപയുടെ മദ്യമാണ് ഒറ്റരാത്രികൊണ്ട് കുടിച്ചത്.
ബീവറേജസ് ഔട്ട് ലറ്റിലെ മാത്രം കണക്കാണിത്. ബാറുകളിലെ കണക്ക് പുറത്ത് വന്നിട്ടില്ല. കട്ടപ്പന ബീവറേജിൽ മാത്രം 48 ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. ചുങ്കം ഔട്ട്ലെറ്റിൽ 38,33400 രൂപയുടെ വിൽപ്പനയും തടിയമ്പാട് 27,70150 രൂപയുടെ വിൽപ്പനയും നടന്നു. കൊച്ചറയിൽ 27,26560 ലക്ഷത്തിന്‍റെ വിൽപ്പന നടന്നു. തൂക്കുപാലമാണ് തൊട്ട് പിന്നിൽ 25,09510 രൂപയുടെ വിൽപന. ചിന്നക്കനാല്‍ ഔട്ട് ലറ്റിലാണ് ഏറ്റവും കുറവ് വിൽപന നടന്നത്. 12,40480 രൂപയുടെ മദ്യം മാത്രമാണ് ഇവിടെ വിറ്റത്.
സ്വകാര്യ മദ്യശാലകളിലെ കണക്കുകൾ കൂടി വരുമ്പോൾ മദ്യ വിൽപനന ഇതിന്‍റെ പതിന്മടങ്ങ് വരും എന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ക്രിസ്തുമസിനും ജില്ലയിൽ റെക്കോർഡ് മദ്യ വിൽപന തന്നെയാണ് നടന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
റോഡിലൂടെ വലിച്ചിഴച്ചത് 20 കിലോമീറ്റർ; യുവതി നേരിട്ടത് കൊടും ക്രൂരത
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷി. യുവതിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച കാർ 20 കിലോമീറ്ററോളം ദൂരം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായി സംഭവം കണ്ടു നിന്ന ദീപക് ദഹിയ വെളിപ്പെടുത്തി. അഞ്ജലി സിങ് എന്ന 20 കാരിയാണ് അപകടത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ ഇല്ലാതെ നഗ്നമായി റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അഞ്ജലി ഓടിച്ച സ്‌കൂട്ടറിൽ യുവാക്കൾ ഓടിച്ച കാർ ഇടിക്കുകയും അഞ്ജലി കാറിൽ കുരുങ്ങിക്കിടക്കുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഒന്നര മണിക്കൂറോളമാണ് പെണ്‍കുട്ടിയെയും വലിച്ചിഴച്ചുകൊണ്ടുപോയത്. പുലര്‍ച്ചെ 3.20 ഓടെയായിരുന്നു അപകടം. വലിയൊരു ശബ്ദം കേട്ടാണ് നോക്കിയത്. വാഹനത്തിന്‍റെ ടയര്‍ പൊട്ടിയതായിരിക്കുമെന്നാണ് കരുതിയത്.
എന്നാല്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വാഹനത്തില്‍ കുരുങ്ങിയ പെണ്‍കുട്ടിയുമായി ഒരു കാര്‍ കുതിച്ചു പായുന്നു. സംഭവം കണ്ടയുടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും അപകടം നടന്ന കഞ്ജ് വാലയില്‍ ബേക്കറി ഷോപ്പ് നടത്തുന്ന ദീപക് ദഹിയ പറഞ്ഞു. കുറേസമയത്തിനുശേഷം കാര്‍ തിരികെ വന്നപ്പോഴും കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നു. പ്രതികള്‍ 4-5 കിലോമീറ്റര്‍ റോഡില്‍ യുടേണ്‍ എടുത്ത് ആവര്‍ത്തിച്ച് വാഹനമോടിച്ചതായി ദഹിയ പറഞ്ഞു. വാഹനം തടഞ്ഞു നിര്‍ത്താന്‍ പലവട്ടം താന്‍ ശ്രമിച്ചു.
എന്നാല്‍ പ്രതികള്‍ വാഹനം നിര്‍ത്തിയില്ല. ബൈക്കില്‍ താന്‍ വാഹനത്തിന് പിന്നാലെ പാഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ജ്യോതി ഗ്രാമത്തിന് സമീപം താനേ കാറില്‍ നിന്നും താഴെ വീഴുകയായിരുന്നു. അതിനുപിന്നാലെ പ്രതികള്‍ വാഹനവുമായി സ്ഥലത്തു നിന്നും മുങ്ങി. ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാനാകില്ലെന്നും ദീപക് ദഹിയ പറയുന്നു.
പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കാറിന്‍റെ ചില്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നതിനാലും, ഉച്ചത്തില്‍ പാട്ടു വെച്ചതിനാലും ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
കാഞ്ജ്‌വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്‌നമായി നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കള്‍ അഞ്ച് പേരും മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര കുമാര്‍ പറഞ്ഞു.
Post A Comment: