ഇടുക്കി: പുതുവർഷ രാത്രിയിൽ തമ്മിൽ തല്ലി സിപിഎമ്മിലെ രണ്ട് വിഭാഗങ്ങൾ. ഇടുക്കി പാമ്പാടുംപാറയിലാണ് സംഭവം നടന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ചാണ് ന്യൂ ഇയർ ആഘോഷിച്ചത്.
ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണിന് നേരെയാണ് ആക്രമണം നടന്നത്. ഷാരോണിന്‍റെ ബൈക്കാണ് അക്രമി സംഘം കത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വട്ടപ്പാറയ്ക്ക് സമീപം അമ്പലമെട്ടില്‍ ഭീകരാന്തരീഷം സൃഷ്ടിച്ച് ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണവും ബൈക്ക് കത്തിക്കലും നടന്നത്.
പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ആക്രമണത്തില്‍ കലാശിച്ചത്. എന്നാല്‍ വിഷയത്തില്‍ രണ്ട് ഗ്രൂപ്പുകളും പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ല. സമീപകാലത്ത് പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പാമ്പാടുംപാറ ലോക്കല്‍ കമ്മറ്റിയിലെ രണ്ട് പ്രധാന അംഗങ്ങളെ ആറ് മാസത്തേക്ക്
പാർട്ടിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇവര്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടിയെന്ന പരാതിയും പാര്‍ട്ടിക്ക് മുന്നിലുണ്ട്. സസ്‌പെന്‍ഷനിലായ നേതാക്കള്‍ ചേരിതിരിഞ്ഞുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബ്രാഞ്ച് സെക്രട്ടറിയെ എതിര്‍ ഗ്രൂപ്പ് കൊലപ്പെടുത്തുമെന്നും കാല് തല്ലിയൊടിക്കുമെന്നും പറയുന്ന വോയിസ് ക്ലിപ്പുകളും ബൈക്ക് കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചിട്ടുണ്ട്.
ആക്രമണ സമയത്ത് ബ്രാഞ്ച് സെക്രട്ടറി സഹായം തേടി പാര്‍ട്ടിയിലെ പ്രദേശത്തെ നേതാവിനെ ഫോണില്‍ വിളിക്കുന്നതും അക്രമാസക്തനായ ബ്രാഞ്ച് സെക്രട്ടറിയെ നേതാവ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ഇതിനിടെ ബ്രാഞ്ച് സെക്രട്ടറിയെ ഏതിര്‍ഗ്രൂപ്പ് എത്തി ആക്രമിക്കുന്നതും അസഭ്യ വര്‍ഷം നടത്തുന്നതുമായ കോള്‍ റെക്കോര്‍ഡാണ് പ്രചരിക്കുന്നത്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറി സ്വന്തം ബൈക്ക് കത്തിക്കുകയായിരുന്നു എന്നും ബ്രാഞ്ച് സെക്രട്ടറിയുടെ പ്രകോപനമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് എതിര്‍വിഭാഗത്തിന്‍റെ വാദം.
ഇതിനിടെ എതിര്‍വിഭാഗം ബൈക്ക് കത്തിച്ചെന്ന് ബ്രാഞ്ച് സെക്രട്ടറി നെടുങ്കണ്ടം സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഏതിര്‍വിഭാഗം ബ്രാഞ്ച് സെക്രട്ടറി സ്വന്തമായി ബൈക്ക് കത്തിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാഗമായ പ്രധാന നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് നടത്തുന്ന സംഘര്‍ഷങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലും പ്രദേശത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
റോഡിലൂടെ വലിച്ചിഴച്ചത് 20 കിലോമീറ്റർ; യുവതി നേരിട്ടത് കൊടും ക്രൂരത
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷി. യുവതിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച കാർ 20 കിലോമീറ്ററോളം ദൂരം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായി സംഭവം കണ്ടു നിന്ന ദീപക് ദഹിയ വെളിപ്പെടുത്തി. അഞ്ജലി സിങ് എന്ന 20 കാരിയാണ് അപകടത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ ഇല്ലാതെ നഗ്നമായി റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അഞ്ജലി ഓടിച്ച സ്‌കൂട്ടറിൽ യുവാക്കൾ ഓടിച്ച കാർ ഇടിക്കുകയും അഞ്ജലി കാറിൽ കുരുങ്ങിക്കിടക്കുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഒന്നര മണിക്കൂറോളമാണ് പെണ്‍കുട്ടിയെയും വലിച്ചിഴച്ചുകൊണ്ടുപോയത്. പുലര്‍ച്ചെ 3.20 ഓടെയായിരുന്നു അപകടം. വലിയൊരു ശബ്ദം കേട്ടാണ് നോക്കിയത്. വാഹനത്തിന്‍റെ ടയര്‍ പൊട്ടിയതായിരിക്കുമെന്നാണ് കരുതിയത്.
എന്നാല്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വാഹനത്തില്‍ കുരുങ്ങിയ പെണ്‍കുട്ടിയുമായി ഒരു കാര്‍ കുതിച്ചു പായുന്നു. സംഭവം കണ്ടയുടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും അപകടം നടന്ന കഞ്ജ് വാലയില്‍ ബേക്കറി ഷോപ്പ് നടത്തുന്ന ദീപക് ദഹിയ പറഞ്ഞു. കുറേസമയത്തിനുശേഷം കാര്‍ തിരികെ വന്നപ്പോഴും കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നു. പ്രതികള്‍ 4-5 കിലോമീറ്റര്‍ റോഡില്‍ യുടേണ്‍ എടുത്ത് ആവര്‍ത്തിച്ച് വാഹനമോടിച്ചതായി ദഹിയ പറഞ്ഞു. വാഹനം തടഞ്ഞു നിര്‍ത്താന്‍ പലവട്ടം താന്‍ ശ്രമിച്ചു.
എന്നാല്‍ പ്രതികള്‍ വാഹനം നിര്‍ത്തിയില്ല. ബൈക്കില്‍ താന്‍ വാഹനത്തിന് പിന്നാലെ പാഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ജ്യോതി ഗ്രാമത്തിന് സമീപം താനേ കാറില്‍ നിന്നും താഴെ വീഴുകയായിരുന്നു. അതിനുപിന്നാലെ പ്രതികള്‍ വാഹനവുമായി സ്ഥലത്തു നിന്നും മുങ്ങി. ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാനാകില്ലെന്നും ദീപക് ദഹിയ പറയുന്നു.
പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കാറിന്‍റെ ചില്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നതിനാലും, ഉച്ചത്തില്‍ പാട്ടു വെച്ചതിനാലും ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
കാഞ്ജ്‌വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്‌നമായി നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കള്‍ അഞ്ച് പേരും മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര കുമാര്‍ പറഞ്ഞു.
Post A Comment: