ന്യൂയോർക്ക്: സാങ്കേതി തകരാറിനെ തുടർന്ന് അമേകിക്കയിലെ മുഴുവൻ വിമാന സർവീസുകളും നിർത്തിവച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്. പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്‍റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസം നേരിട്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വിമാന സർവീസ് ഇപ്പോൾ നടത്താൻ കഴിയില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഫ്ലൈറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ നൽകുന്ന സംവിധാനമാണ് നോട്ടാം.
ഏകദേശം നാനൂറോളം വിമാനങ്ങള്‍ നിലത്തിറക്കി. മൊത്തം 760ലേറെ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചെന്നും ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രശ്നം ബാധിച്ചത്. നിരവധി പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണ്.
വിമാന ജീവനക്കാർക്ക് അപകടങ്ങളെക്കുറിച്ചോ എയർപോർട്ട് സൗകര്യങ്ങളെക്കുറിച്ചും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് എഫ്എഎ റെഗുലേറ്ററിന്‍റെ വെബ്‌സൈറ്റ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 5.31വരെ 400-ലധികം വിമാനങ്ങൾ വൈകി. എന്നാൽ സാങ്കേതിക തകരാറിന്‍റെ കാരണമെന്താണെന്നോ എപ്പോൾ ശരിയാകും എന്ന കാര്യത്തിലോ ഇതുവരെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പനയിൽ വാക്ക് തർക്കത്തിനിടെ വെടിവയ്പ്പ്; ഒരാൾക്ക് പരുക്ക്
ഇടുക്കി: വാക്ക് തർക്കത്തിനിടെ ഇടുക്കിയിൽ അയൽവാസിയെ വെടിവച്ചു വീഴ്‌ത്തി. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ചിയാർ മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എയർ ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കാലിനു പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് വെടിവയ്പ്പിലേക്ക് നീണ്ടത്. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളിലെയും ആണുങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കം മൂത്ത് അടിയിലേക്ക് നീണ്ടതോടെ അയൽവാസികളിൽ ഒരാൾ വീടിനുള്ളിലുണ്ടായിരുന്ന എയർ ഗൺ എടുത്ത് മറ്റെയാളെ വെടിവക്കുകയായിരുന്നു.
പേടിപ്പിക്കാനായിട്ടാണ് വെടി ഉതിർത്തതെങ്കിലും ബുള്ളറ്റ് എതിരാളിയുടെ കാലിൽ തറച്ചു കയറി. ഇതോടെ വെടിവച്ചയാളും കൊണ്ടയാളും ഒരുപോലെ ഭയന്നു. ബുള്ളറ്റ് കാലിനാണ് തറച്ചു കയറിയത്.
പുറത്തറിഞ്ഞാൽ പണി പാളുമെന്ന് ഭയന്ന് ശത്രുക്കൾ മിത്രങ്ങളായി. ബുള്ളറ്റ് സ്വയം കത്തികൊണ്ട് കുത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളെജിലേക്കും മാറ്റി.
ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുത്തതോടെ യുവാവ് ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. അതേസമയം സംഭവം അറിഞ്ഞ് പൊലീസ് വെടികൊണ്ട യുവാവിന്‍റെ മൊഴിയെടുക്കാൻ എത്തിയെങ്കിലും തന്നെ ആരും വെടിവച്ചില്ലെന്നും അബദ്ധത്തിൽ വെടിപൊട്ടിയപ്പോൾ കൊണ്ടതാണെന്നുമാണ് ഇപ്പോൾ ഇയാളുടെ നിലപാട്.
Post A Comment: