കണ്ണൂർ: കാസർകോട്ട് 19 കാരിയായ അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യയാണെന്ന സൂചനകൾ പുറത്ത്. മരണ കാരണം എലിവിഷം ഉള്ളിൽചെന്നാണെന്ന് നേരത്തെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചന ലഭിച്ചിരുന്നു.
അഞ്ജുശ്രീയുടെ ഫോൺ പരിശോധിച്ച പൊലീസ് എലിവിഷത്തെ കുറിച്ച് സേർച്ച് ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്‍റെ ലക്ഷണമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ എലിവിഷത്തെക്കുറിച്ച് അഞ്ജുശ്രീയുടെ മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്‍റെ വിവരങ്ങളും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. എന്നാല്‍ രാസ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, മരണത്തിലെ ദുരൂഹത അകറ്റണമെന്ന് അഞ്ജുശ്രീയുടെ കുടുംബം ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ കരുണാകരന്‍ പറഞ്ഞു. ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ കുമാരന്‍ നായരുടെയും കെ അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ച്ച രാവിലെ 5.15നാണ് മരിച്ചത്.
ഡിസംബര്‍ 31ന് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഹോട്ടല്‍ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
പെണ്‍കുട്ടിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു അഞ്ജുശ്രീ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
മദ്യത്തിൽ കീടനാശിനി; മദ്യം കഴിച്ച് മൂന്ന് പേർ തളർന്നു വീണ സംഭവത്തിൽ ദുരൂഹത
ഇടുക്കി: അടിമാലിയിൽ മദ്യം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ ദുരൂഹത. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നത്.
വഴിയിൽ കിടന്നു കിട്ടിയതാണെന്ന് പറഞ്ഞ് സുഹൃത്ത് സുധീഷാണ് മൂവർ സംഘത്തിനു മദ്യം നൽകിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. മദ്യത്തിൽ ബോധപൂർവം കീടനാശിനി കലർത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം. സുധീഷ് മദ്യം കഴിച്ചിട്ടില്ല.
വഴിയില്‍ കിടന്ന് കിട്ടിയ മദ്യം നല്‍കിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവര്‍ പൊലീസിനോട് വ്യക്തമാക്കിയത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇടുക്കി അടിമാലിയില്‍ മദ്യപിച്ച മൂന്ന് യുവാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ വഴിയില്‍ കിടന്ന മദ്യം കഴിച്ചശേഷം ശര്‍ദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും വിശദമാക്കിയത്. അടിമാലി അപ്‌സര കുന്ന് സ്വദേശികളായ അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.
അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിച്ചത് വ്യാജമദ്യമാണോയെന്നറിയാനാണ് പരിശോധനകള്‍ നടക്കുന്നത്.
Post A Comment: