തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനത്തിന് 23ന് തുടക്കമാകും. ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്‌തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ അനുമതി നല്‍കിയതോടെയാണ്, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിന് അയവു വന്നത്.
ഈ സാഹചര്യത്തില്‍ ഗവര്‍ണറുമായി കൂടുതല്‍ ഭിന്നതയിലേക്ക് പോകേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കാനായി മന്ത്രിസഭാ ഉപസമിതിയെയും മന്ത്രിസഭായോഗം നിശ്ചയിച്ചു.
സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് സാധ്യത. 23 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണെങ്കില്‍, 24 നും 25 നും നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. കഴിഞ്ഞമാസം ചേര്‍ന്ന നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
റെയിൽവെ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം; സുഹൃത്ത് അറസ്റ്റിൽ
കൊല്ലം: ആളൊഴിഞ്ഞ റെയിൽവെ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസു (24) ആണ് അറസ്റ്റിലായത്. അപസ്‌മാരം വന്നാണ് യുവതി മരിച്ചതെന്ന് നാസു പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉമാ പ്രസന്നനെയാണ് കഴിഞ്ഞ ദിവസം റെയിൽവേ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്‍റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.
വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വർധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി.
Post A Comment: