www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉടുതുണിയില്ലാതെ സ്‌കൂട്ടർ യാത്ര; യുവതിയെ കൊണ്ട് പൊറുതിമുട്ടി പൊലീസ്

Share it:



ബ്രസീലിയ: ഉടുതുണിയില്ലാതെ സ്‌കൂട്ടറുമായി നിരത്തിലിറങ്ങിയ യുവതി പൊലീസിനെ വട്ടം കറക്കി. തെക്കുകിഴക്കൻ ബ്രസീലിലെ എസ്പിരിറ്റോ സാന്‍റോയുടെ തലസ്ഥാനമായ വില വെൽഹയെയും വിറ്റോറിയയെയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് സംഭവം അരങ്ങേറിയത്.

അറസ്റ്റ് ചെയ്യാൻ വന്ന പൊലീസിനെ ഇവർ തൊഴിക്കുന്നുമുണ്ട്. ട്രാഫിക് നിറഞ്ഞ പൊതുനിരത്തിൽ ഒരു സ്‌കൂട്ടിയിലായിരുന്നു ഇവരുടെ യാത്ര. ചുറ്റുമുള്ള മറ്റുവണ്ടികളെ കൂസാതെയായിരുന്നു യുവതി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചത്. വസ്ത്രമില്ലെങ്കിലും, ഹെൽമെറ്റും സൺ ഗ്ലാസും വച്ചിരുന്നു. ഒരു ബിക്കിനി ബോട്ടമാണ് വസ്ത്രമെന്ന നിലയിൽ ഇവർക്കുണ്ടായിരുന്ന ഏക ആവരണം.

ടോൾ ബൂത്തിൽ വാഹനം നിർത്തി ഒരു പ്ലാസ്റ്റിക് ബാഗും കയ്യിലേന്തി വിവസ്ത്രയായി ഇവർ നടന്നു നീങ്ങിയിരുന്നു. ഉടൻ തന്നെ രണ്ടു പൊലീസുകാർ ഇവരെ തടയാനെത്തി. പോലീസ് പിടിച്ചതും യുവതി അവരെ തൊഴിക്കാൻ തുടങ്ങി. ഈ സമയം പോലീസ് ജാക്കറ്റ് കൊണ്ട് ഇവരെ പുതപ്പിച്ചു. ടോൾ ബൂത്തിലെ ജീവനക്കാരാണ് ജാക്കറ്റ് കൈമാറിയതെന്ന് പറയപ്പെടുന്നു. അക്രമാസക്തയായെങ്കിലും പോലീസ് ഉടൻ തന്നെ യുവതിയെ സ്ഥലത്തു നിന്നും മാറ്റി.

ബ്രസീൽ പീനൽ കോഡ് പ്രകാരം പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയാൽ, മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവ് അല്ലെങ്കിൽ പിഴ ആണ് ശിക്ഷ. യുവതിക്കെതിരെ ഈ നടപടി എടുത്തോ എന്ന് വ്യക്തമല്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

റെയിൽവെ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം; സുഹൃത്ത് അറസ്റ്റിൽ

കൊല്ലം: ആളൊഴിഞ്ഞ റെയിൽവെ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസു (24) ആണ് അറസ്റ്റിലായത്. അപസ്‌മാരം വന്നാണ് യുവതി മരിച്ചതെന്ന് നാസു പൊലീസിനോട് പറഞ്ഞു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉമാ പ്രസന്നനെയാണ് കഴിഞ്ഞ ദിവസം റെയിൽവേ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. 

അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്‍റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. 

വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വർധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി. 


Share it:

Video

Post A Comment: