www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവിനെ ഭയപ്പെടുത്താൻ ആത്മഹത്യാ ശ്രമം; ഗർഭിണിയായ യുവതി അതീവ ഗുരുതരാവസ്ഥയില്

Share it:



തിരുവനന്തപുരം: പട്ടാളക്കാരനായ ഭർത്താവിനെ ഭയപ്പെടുത്താൻ ആത്മഹത്യാ ശ്രമം നടത്തിയ ഗർഭിണിയായ യുവതി അതീവ ഗുരുതരാവസ്ഥയിൽ. മൂന്നു ദിവസമായി മരിച്ച നിലയിൽ വയറ്റിലുള്ള കുഞ്ഞിനെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

കുഞ്ഞിനെ പുറത്തെടുക്കാന്‍ വൈകുംതോറും യുവതിയുടെ ജീവന് ഭീഷണി വർധിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിലെ പാറശാല മുരിയങ്കരയിലെ അരുണിമയാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് അരുണിമ ആത്മഹത്യ ശ്രമം നടത്തിയത്. അരുണിമയുടെ ഭര്‍ത്താവ് അജയ് പ്രകാശ് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പട്ടാളക്കാരനായ ഭര്‍ത്താവ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയായിരുന്നു അരുണിമയുടെ ആത്മഹത്യാ ശ്രമം. 

മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതോടെ തീ ആളിപ്പടരുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഗ്യാസ് പൊട്ടിത്തെറിച്ചത് കാരണം അപകടം ഉണ്ടായതെന്നാണ് അജയ് പ്രകാശ് അവരോട് പറഞ്ഞത്. 

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ അരുണിമയുടെ നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അരുണിമയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് ഉദരത്തില്‍ വച്ച് മരണപ്പെട്ട കാര്യം അറിയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചു. 

എന്നാല്‍ യുവതിയുടെ ആരോഗ്യവും ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടേറിയ പ്രക്രിയായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതിയെ രക്ഷപ്പെടുത്തുന്നതിനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണെന്നും മെഡിക്ക കോളെജ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

റെയിൽവെ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം; സുഹൃത്ത് അറസ്റ്റിൽ

കൊല്ലം: ആളൊഴിഞ്ഞ റെയിൽവെ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസു (24) ആണ് അറസ്റ്റിലായത്. അപസ്‌മാരം വന്നാണ് യുവതി മരിച്ചതെന്ന് നാസു പൊലീസിനോട് പറഞ്ഞു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉമാ പ്രസന്നനെയാണ് കഴിഞ്ഞ ദിവസം റെയിൽവേ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. 

അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്‍റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. 

വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വർധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി. 


Share it:

Kerala

Post A Comment: