രാജ്കോട്ട്: പിരിഞ്ഞു കഴിഞ്ഞ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറിയ ഭർത്താവ് ബലാത്സംഗം ചെയ്‌തു. ഗുജറാത്തിലെ രാജ്‌കോട്ടിൽ ഭവാനിപൂർ പ്രദേശത്താണ് സംഭവം നടന്നത്. 34 കാരിയായ യുവതിയാണ് ക്രൂരമായ പീഡനത്തിനു വിധേയയായത്.
സഹോദരന്‍റെയും സുഹൃത്തിന്‍റെയും സഹായത്തോടെയാണ് ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യാൻ എത്തിയതെന്നും പരാതിയിൽ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തു വിട്ടത്. കഴിഞ്ഞ 11 മാസമായി യുവതി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
ഡിസംബർ 20 ന് യുവതിയുടെ ഭർത്താവ് അവരുടെ വീടിന്‍റെ വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. ആ സമയം അവർ കുളിമുറിയിലായിരുന്നു. ഭർത്താവിന്‍റെ സുഹൃത്തും സഹോദരനും ചേർന്ന് തന്നെ മുടിയിൽ പിടിച്ച് വലിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് ഭർത്താവ് വടികൊണ്ട് മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പിന്നാലെ പ്രതി യുവതിയെ ബലാത്സംഗം ചെയ്‌തു. ഈ സമയത്ത് ഭർത്താവിന്‍റെ സഹോദരനും സുഹൃത്തും വീടുവിട്ടിറങ്ങി വാതിൽ പുറത്തുനിന്ന് പൂട്ടി.
പിന്നീട് യുവതിയെ കാറിൽ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. പ്രതി വീണ്ടും ബലാത്സംഗം ചെയ്തു. ഡിസംബർ 21ന് രാവിലെ ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ഗസ്റ്റ് ഹൗസിൽ നിന്ന് യുവതി രക്ഷപ്പെട്ട് പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി വിവരം അറിയിച്ചു.
തുടർന്ന് ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സുഖം പ്രാപിച്ചപ്പോഴാണ് വിഷയത്തിൽ പരാതി നൽകിയത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ഭർത്താവിനെ ഉപേക്ഷിച്ച് ലിവിങ് റിലേഷൻ; യുവതി മരിച്ച നിലയിൽ
ന്യൂഡൽഹി: ഭർത്താവ് അറിയാതെ കാമുകനുമായി ലിവിങ് റിലേഷൻ നടത്തി വന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. രോഹിണിയിൽ കഴിഞ്ഞ ദിവസമാണ് 36കാരിയെ മരിച്ച നിലയിൽ കണ്ടത്.
ഇവർക്കൊപ്പമുണ്ടായിരുന്ന പങ്കാളി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാടക വീടിന്‍റെ ഉടമയാണ് രണ്ടാമത്തെ നിലയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ദേഹത്ത് മുറിവേറ്റ പാടുകളില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ പത്തുദിവസമായി യുവതിയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെയാണ് കാണാതായത്. തലേന്നാള്‍ വരെ ഇരുവരെയും ഒരുമിച്ച് കണ്ടതായി വീട്ടുടമ പറയുന്നു. പങ്കാളിയുമായി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിട്ടുണ്ട്. 2011ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.
പഞ്ചാബിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. നവംബര്‍ 24നാണ് യുവതിക്കൊപ്പം ഭര്‍ത്താവ് പഞ്ചാബിലേക്ക് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ചികിത്സയ്ക്ക് എന്നുപറഞ്ഞ് ഭാര്യ ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുള്ളതായി ഭര്‍ത്താവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.
Post A Comment: