ചാത്തന്നൂര്‍: 15 വയസുകാരിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂര്‍ കൈതക്കുഴി പൊയ്കവിളയില്‍ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിങ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ ഏക മകള്‍ അപര്‍ണ (15) യാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
കടയ്ക്കല്‍ മണികണ്ഠന്‍ചിറ സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ 16 വര്‍ഷമായി കൈത കുഴിയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. ചാത്തന്നൂര്‍ എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ് അപര്‍ണ.
കോണ്‍വന്‍റ് ഹോസ്റ്റലില്‍ താമസിച്ചു വന്നിരുന്ന അപര്‍ണ ക്രിസ്മസ് അവധിക്കാണ് കൈതകുഴിയിലെ വീട്ടിലെത്തിയത്. മരണകാരണം വ്യക്തമല്ല. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം സിഐ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മൃതദേഹം സ്വദേശമായ കടയ്ക്കല്‍ മണികണ്ഠന്‍ ചിറയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചാത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ഭർത്താവിനെ ഉപേക്ഷിച്ച് ലിവിങ് റിലേഷൻ; യുവതി മരിച്ച നിലയിൽ
ന്യൂഡൽഹി: ഭർത്താവ് അറിയാതെ കാമുകനുമായി ലിവിങ് റിലേഷൻ നടത്തി വന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. രോഹിണിയിൽ കഴിഞ്ഞ ദിവസമാണ് 36കാരിയെ മരിച്ച നിലയിൽ കണ്ടത്.
ഇവർക്കൊപ്പമുണ്ടായിരുന്ന പങ്കാളി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാടക വീടിന്‍റെ ഉടമയാണ് രണ്ടാമത്തെ നിലയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ദേഹത്ത് മുറിവേറ്റ പാടുകളില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ പത്തുദിവസമായി യുവതിയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെയാണ് കാണാതായത്. തലേന്നാള്‍ വരെ ഇരുവരെയും ഒരുമിച്ച് കണ്ടതായി വീട്ടുടമ പറയുന്നു. പങ്കാളിയുമായി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിട്ടുണ്ട്. 2011ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.
പഞ്ചാബിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. നവംബര്‍ 24നാണ് യുവതിക്കൊപ്പം ഭര്‍ത്താവ് പഞ്ചാബിലേക്ക് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ചികിത്സയ്ക്ക് എന്നുപറഞ്ഞ് ഭാര്യ ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുള്ളതായി ഭര്‍ത്താവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.
Post A Comment: