ലക്‌നൗ: അവധിക്ക് പോകുന്നതിനു മുമ്പ് എട്ടാം ക്ലാസ് വിദ്യാർഥിക്ക് പ്രണയ ലേഖനം എഴുതി നൽകിയ 47 കാരൻ അധ്യാപകനെതിരെ കേസ്. ഉത്തർ പ്രദേശിലെ ബല്ലാർപൂരിലാണ് സംഭവം. അധ്യാപകനായ ഹരിയോം സിങിനെ സ്കൂളിൽ നിന്ന് പുറത്താക്കി. പെൺകുട്ടിയുടെ പിതാവാണ് അധ്യാപകനെതിരെ പരാതിപ്പെട്ടത്.
ഡിസംബർ 30ന് അധ്യാപകൻ വിദ്യാർഥിനിക്ക് ഒരു ഗ്രീറ്റിങ് കാർഡ് നൽകിയിരുന്നു. വീട്ടിലെത്തി കാർഡ് പരിശോധിച്ചപ്പോൾ അതിൽ അധ്യാപകൻ സ്വന്തം കൈപ്പടയിൽ പ്രണയ ലേഖനം എഴുതിയതായി കണ്ടെത്തി. ഇതേ തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും നിന്നെ ഞാൻ എല്ലായ്‌പ്പോഴും മിസ് ചെയ്യുമെന്നായിരുന്നു അധ്യാപകന്‍റെ സ്നേഹത്തോടെയുള്ള കുറിപ്പ്. ഡിസംബർ 30ന് ശൈത്യകാല അവധിക്ക് സ്‌കൂൾ അടക്കുമ്പോഴായിരുന്നു അധ്യാപകൻ കത്ത് നൽകിയത്. കഴിയുമ്പോഴെല്ലാം ഫോണിൽ ബന്ധപ്പെടാനും കുട്ടിയോട് അധ്യാപൻ ആവശ്യപ്പെടുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വീണ്ടും ദുരന്തം; കുഴിമന്തി കഴിച്ച് 19 കാരി മരിച്ചു
കാസര്‍കോട്: ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കാസര്‍ക്കാട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്.
ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.
എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ മംഗലാപുരത്താണ്.
മംഗലാപുരത്ത് പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ കാസര്‍കോട് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം ലഭിച്ചു.
Post A Comment: