ലക്‌നൗ: ഡല്‍ഹി മോഡലില്‍ ഇടിച്ച കാര്‍ വലിച്ചിഴച്ച സംഭവം ഉത്തര്‍പ്രദേശിലും. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കാര്‍ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.
വെള്ളിയാഴ്ച വൈകിട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കേതന്‍ കുമാര്‍ കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെ വെള്ള വാഗണര്‍ കാര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.
കാര്‍ സൈക്കിളില്‍ ഇടിച്ചതിന് പിന്നാലെ കുട്ടിയുടെ കാല്‍ കാറിന്റെ പുറകില്‍ കുടുങ്ങി. കാര്‍ കുട്ടിയെ ഇടിച്ചിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നു.
#Hardoi में सड़क पर साइकिल सवार छात्र को घसीटते हुए ले गई कार @Manchh_Official pic.twitter.com/6jkBTuGkOS
— पत्रकार Rishabh Kant (@KantChhabra) January 7, 2023
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: