ന്യൂഡല്‍ഹി: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ ബവാനയിലാണ് സംഭവം.
പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴുമാസം ഗര്‍ഭിണിയെ തീകൊളുത്തിയ കാര്യം ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയാണ് പുറത്തുവിട്ടത്. ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ചുട്ടുകൊല്ലാന്‍ വീട്ടുകാര്‍ ശ്രമിച്ചതായി അധ്യക്ഷ ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകിരച്ചത്. എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷന്‍ ചോദിച്ചു. യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും അധ്യക്ഷ സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: