www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ലോറി ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് സ്ത്രീകൾ മരിച്ചു

Share it:



കൊച്ചി: നിയന്ത്രണം വിട്ട ടോറസ് ലോറി മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി രണ്ട് സ്ത്രീകൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. എറണാകുളം ചേരാനെല്ലൂരിൽ രാവിലെ 10നാണ് അപകടം ഉണ്ടായത്. 

ലിസ ആന്‍റണി (37), നസീബ (35) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രവീന്ദ്രന്‍ എന്നയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. 

പരിക്കേറ്റ മൂവരെയും ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസയുടെയും നസീബയുടെയും ജീവന്‍ രക്ഷിക്കാനായില്ല.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

മദ്യത്തിൽ കീടനാശിനി; മദ്യം കഴിച്ച് മൂന്ന് പേർ തളർന്നു വീണ സംഭവത്തിൽ ദുരൂഹത

ഇടുക്കി: അടിമാലിയിൽ മദ്യം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ ദുരൂഹത. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നത്.

വഴിയിൽ കിടന്നു കിട്ടിയതാണെന്ന് പറഞ്ഞ് സുഹൃത്ത് സുധീഷാണ് മൂവർ സംഘത്തിനു മദ്യം നൽകിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. മദ്യത്തിൽ ബോധപൂർവം കീടനാശിനി കലർത്തിയതോ അൽലെങ്കിൽ‍ കീടനാശിനി എടുത്ത പാത്രത്തിൽ‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ്  സംശയം. സുധീഷ് മദ്യം കഴിച്ചിട്ടിൽല. 

വഴിയിൽ‍ കിടന്ന് കിട്ടിയ മദ്യം നൽ‍കിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുൾളവര്‍ പൊലീസിനോട് വ്യക്തമാക്കിയത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇടുക്കി അടിമാലിയിൽ‍ മദ്യപിച്ച മൂന്ന് യുവാക്കൾ‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ‍ കോളെജ് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരുന്നു. 

ഇന്നലെ രാവിലെ ഏഴരയോടെ വഴിയിൽ‍ കിടന്ന മദ്യം കഴിച്ചശേഷം ശര്‍ദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും വിശദമാക്കിയത്. അടിമാലി അപ്‌സര കുന്ന് സ്വദേശികളായ അനിൽ‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. 

അടിമാലി താലൂക്ക് ആശുപത്രിയിൽ‍ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിച്ചത് വ്യാജമദ്യമാണോയെന്നറിയാനാണ് പരിശോധനകൾ‍ നടക്കുന്നത്. 


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light