www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1587) Mostreaded (1515) Idukki (1505) Crime (1273) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടമലക്കുടിയിൽ പോയി മടങ്ങിയ ജീപ്പ് മറിഞ്ഞു; ദമ്പതികൾക്ക് പരുക്ക്

Share it:



ഇടുക്കി: ഇടമലക്കുടിയിൽ പോയി മടങ്ങിയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്. മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്.  

പെരിയവാരയ്ക്കും കനിമലയയ്ക്കും ഇടയിൽ വച്ച് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ രാമചന്ദ്രന്‍, ഭാര്യ ജ്യോതി എന്നിവര്‍ക്കാണ് അപകടത്തിൽ പരുക്കേറ്റത്.  അപകടത്തില്‍ രാമചന്ദ്രന് കൈയ്ക്കും കാലിനും തലയിലും പരുക്കേറ്റു. വാഹനം മറിഞ്ഞ ശേഷം ഇവര്‍ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തുകയുമായിരുന്നു. 

ഇടമലക്കുടി സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് ഇവർ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ്  അപകടം സംഭവിച്ചത്. അപകടം നടന്നതറിഞ്ഞ് മൂന്നാർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Kerala

Post A Comment: