കമ്പം: സ്യൂട്ട് കേസുകളിലാക്കി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 46.5 കിലോ കഞ്ചാവ് പിടിച്ചെടുത്ത് തമിഴ്നാട് പൊലീസ്. കമ്പംമെട്ട് ബൈപ്പാസിലാണ് സ്ത്രീയും പ്രായപൂർത്തിയാകാത്ത കുട്ടിയും അടക്കം നാല് പേരിൽ നിന്നും വലിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്.
ബൈപ്പാസിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിൽ കഞ്ചാവ് കടത്തുന്നത് കണ്ടെത്തിയത്. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമം നടന്നത്. പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിണ്ടുക്കല്‍ ജില്ലയിലെ പാലകൃഷ്ണപുരം സ്വദേശി രാജേഷ് കണ്ണന്‍ (29), ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയില്‍ നിന്നുള്ള ബില്ലി രാമലക്ഷ്മി (38), ഇവരുടെ മക്കളായ ബില്ലി ദുര്‍ഗപ്രസാദ് (18), 16 വയസുള്ള കുട്ടി എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് വലിയ തോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കരുതുന്നത്. ഇവർക്ക് ആർക്കാണ് കഞ്ചാവ് എത്തിച്ചു നൽകാൻ ശ്രമിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്.
Join Our Whats App group

Post A Comment: