തിരുവനന്തപുരം: അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ എട്ടു വയസുകാരൻ ജീവനൊടുക്കി. ചെമ്പഴത്തി ചാരിയാട്ടുകുളത്തിനു സമീപം അക്കരവിളയിൽ പ്രമോദിന്‍റെയും മിനിയുടെയും മകൻ ശ്രേയസ് ആണ് മരിച്ചത്.
ഇരട്ടകളായ സ്രാവണും ശ്രേയസും വീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടെ ബഹളം വച്ചിരുന്നു. ഇതിന് അമ്മ ശ്രേയസിനെ വഴക്കു പറഞ്ഞു. ഇതോടെ മുറിക്കുള്ളിലേക്ക് പോയ ശ്രേയസ് മുറി അകത്തു നിന്നും പൂട്ടി. കുട്ടി ഉറങ്ങുകയായിരിക്കുമെന്നാണ് അമ്മ കരുതിയത്.
ഏറെ നേരം കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നതോടെ വാതിൽ ചവിട്ടിപൊളിച്ചു നോക്കിയപ്പോഴാണ് കഴുത്തിൽ ബെഡ് ഷീറ്റ് ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി മണക്കൽ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
Post A Comment: