www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1931) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റു; തൊഴിലാളി മരിച്ചു

Share it:



ഹരിപ്പാട്: മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. ഹരിപ്പാട് തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയപറമ്പിൽ പടീമറ്റത്തിൽ ബിനു തമ്പാൻ (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെട്ടുവേനി പടിക്കിലേക്ക് വടക്കേതിൽ മഹേഷ് കുമാറിനെ (39) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വീയപുരത്ത് മാര്‍ട്ടിന്‍റെ പുരയിടത്തിലെ മരങ്ങളുടെ മുകളിലിരുന്ന് മരം വെട്ടുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയും മിന്നലുമുണ്ടായത്. മിന്നലേറ്റ് ഇരുവരും നിലത്ത് വീണു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനു മരിച്ചു. ഗുരുതരമായി പരുക്കേറ്റ മഹേഷിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബിനുവിന്‍റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് ഡാണാപ്പടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: റീന. മക്കള്‍: സ്‌നേഹ ബിനു, അലന്‍ ബിനു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light