കൊച്ചി: മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതിനു പിന്നാലെ ഇരുവരും ഒന്നിച്ചത് മലയാളികൾ ആഘോഷമാക്കിയിരുന്നു. 2016ലായിരുന്നു അപ്രതീക്ഷിതമായി ഇരുവരും ഒന്നിച്ചത്. സോഷ്യൽ മീഡിയയിൽ ലൈവിലെത്തിയാണ് വിവാഹ വിവരം ദിലീപ് ആരാധകരെ അറിയിച്ചത്.
ആദ്യ വിവാഹത്തിലെ മകൾ മീനാക്ഷിക്ക് പിന്നാലെ ദിലീപ്- കാവ്യ ദമ്പതികൾക്കുണ്ടായ മാമാട്ടിയെന്ന മഹാലക്ഷ്‌മിയും മലയാളികളുടെ പ്രിയങ്കരിയാണ്. എന്നാൽ വിവാഹ ശേഷം നടി കാവ്യ വീണ്ടും അഭിനയിക്കാത്തതിനെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങൾ പല കോണുകളിൽ നിന്നും കേട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ അടക്കം ഇക്കാര്യം ചർച്ചയാകുകയും ചെയ്‌തിട്ടുണ്ട്. താരങ്ങളുടെ ചിത്രങ്ങളിൽ കാവ്യ എന്തേ അഭിനയിക്കാത്തതെന്ന് ആരാധകർ ചോദിക്കുന്നതും പതിവാണ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയതു മുതൽ മലയാളികൾക്ക് മറക്കാനാവാത്ത മുഖമാണ് കാവ്യാ മാധവന്‍റേത്. ദിലീസ് സമ്മതിക്കാത്തതുകൊണ്ടാണ് കാവ്യ അഭിനയിക്കാത്തതെന്നാണ് പലരും ആക്ഷേപം ഉന്നയിക്കുന്നത്.
എന്നാൽ ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ കാവ്യ. ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കാവ്യ ഇക്കാര്യം തുറന്നു പറഞ്ഞത്. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്. എനിക്ക് നോ പറയാൻ പറ്റില്ല. നീ പോണം- എന്ന് പറഞ്ഞ് യു.കെയിലേക്ക് പോകേണ്ട ദിലീപ് തന്നെ ഭാര്യ കാവ്യയെ തനിക്കു പകരം പരിപാടിയിലേക്ക് അയക്കുകയായിരുന്നു.
കാവ്യയുടെ വാക്കുകൾ ഇങ്ങനെ- ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടിൽ നിർത്തിയത്. മകളെ നോക്കണം, ആ കാലഘട്ടം നന്നായി അനുഭവിച്ചറിയണം എന്ന എന്‍റെ ആഗ്രഹത്താൽ ഞാൻ മാറി നിൽക്കുകയായിരുന്നു. അതിനായി ബ്രേക്ക് എടുത്തു. - കാവ്യയുടെ ഈ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്
Join Our Whats App group
Post A Comment: