ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി. കൂറുമാറി പാർട്ടിയിലെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ ഇലക്ഷൻ കമ്മിഷൻ അയോഗ്യയാക്കി. ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. സരിതയെയാണ് കോടതി ഉത്തരവിനെ തുടർന്ന് ഇലക്ഷൻ കമ്മിഷൻ അയോഗ്യയാക്കിയത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പടിക്കലെത്തി നിൽക്കെയുണ്ടായ നടപടി ഇടതുപക്ഷത്തിന് തിരിച്ചടിയായി. ഇവർക്ക് ആറ് വര്‍ഷത്തേക്ക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായിട്ടാണ് സരിത മത്സരരംഗത്ത് എത്തിയത്. നാലാം വാര്‍ഡില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒന്‍പതും എല്‍.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് ഒന്നും സീറ്റ് ലഭിച്ചു. പ്രസിഡന്‍റ് എസ്.ടി സംവരണമായതിനാല്‍ എല്‍.ഡി.എഫിലെ ജയിംസ് ജേക്കബ്ബ് പ്രസിഡന്‍റായി.
കോണ്‍ഗ്രസിലെ സിനി ജോസഫ് വൈസ് പ്രസിഡന്‍റുമായി. ആദ്യത്തെ രണ്ടര വർഷം സിനി ജോസഫിനും, തുടര്‍ന്ന് കോണ്‍ഗ്രസിലെ തന്നെ ഓമനസോദരനും വൈസ് പ്രസിഡന്‍റാകാനായിരുന്നു കോണ്‍ഗ്രസിലെ ധാരണ. ഇത് പ്രകാരം സിനി ജോസഫ് രാജിവെക്കുകയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് സരിതയുടെ കൂറുമാറ്റം ഉണ്ടായത്.
യു.ഡി.എഫ് അംഗമായ സരിത എല്‍.ഡി.എഫ് സ്ഥാപനാര്‍ഥിയായി മത്സരിക്കുകയും ഓമന സോദരനെ തോല്‍പിച്ച് വൈസ് പ്രസിഡന്‍റാവുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഉപ്പുതറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡംഗം കോടതിയെ സമീപിച്ചു. കോടതി സരിത തെരഞ്ഞെടുപ്പ ചട്ടം ലഘിച്ചുവെന്ന് കണ്ടെത്തുകയും ഇലക്ഷന്‍ കമ്മീഷന്‍ ആയോഗ്യമാക്കുകയുമായിരുന്നു.
Join Our Whats App group
Post A Comment: