കോതമംഗലം: ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ലഹരിയിലായിരുന്ന പ്രതി അടിമാലിയില്‍ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.
ഇന്നലെ ഉച്ചയ്ക്ക് ജോലി സംബന്ധമായി അടിമാലിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇരുമ്പ്പാലത്തെത്തിയപ്പോള്‍ ബിജു ബസില്‍ കയറി. യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നില്‍പ്പുറപ്പിച്ചു. നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം.
യുവതി പ്രതികരിച്ചപ്പോള്‍ തട്ടിക്കയറി. യാത്രക്കാരും ജീവനക്കാരും ഇടപെട്ടു. പ്രതിയെ പിടികൂടി ഊന്നുകല്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി.
കോതമംഗലം കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു. വീടുകയറി ആക്രമിച്ചതടക്കം പ്രതിക്കെതിരെ മൂവാറ്റുപുഴ, കുറുപ്പുംപടി പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: