കട്ടപ്പന: വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ട് പേർ പീരുമേട് പൊലീസിന്‍റെ പിടിയിൽ. പാമ്പനാർ റാണികോവിൽ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയ അയ്യപ്പവിലാസം സ്വദേശി മുത്തുകുമാര്‍, റാണികോവില്‍ പുതുവല്‍ സ്വദേശി ആല്‍ബിന്‍(22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മുത്തുകുമാറിന്റെ വീട്ടില്‍ നിന്ന് അഞ്ച് പ്ലാസ്റ്റിക്ക് കവറുകളിലായി 17.20 ഗ്രാം ഉണക്ക കഞ്ചാവും ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളിന്‍റെ സീറ്റിനടിയിലെ ഡിക്കിയില്‍ നിന്നും മൂന്ന് പ്ലാസ്റ്റിക്ക് സിപ്പ് കവറുകളിലായി 13.23 ഗ്രാം ഉണക്ക കഞ്ചാവുമാണ് കണ്ടെടുത്തത്. കഞ്ചാവ് വിറ്റ് കിട്ടിയ വകയില്‍ ലഭിച്ച 5450 രൂപയും കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് പീരുമേട് ഇന്‍സ്‌പെക്ടര്‍ ഗോപിചന്ദ്രന്‍, സിന്ധു ഗോപാലന്‍, സി.പി.ഒ ജോഷി, ഡാന്‍സാഫ് ടീമിലെ അന്നെമതി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
നാവിൽ തേനൂറും.... കമ്പത്തെ മുന്തിരിത്തോട്ടം കാണണോ.....
Post A Comment: