കണ്ണൂർ: ചെങ്കൽ പണിയിൽ ഏർപ്പെട്ടിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായി കക്കണ്ണം പാറയിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നുഅപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണ്ണംപാറയില്‍ ചെങ്കല്‍ പണയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് മിന്നല്‍ ഏറ്റത്.
ഉടന്‍തന്നെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. അസാം, ഒഡീഷ സ്വദേശികളാണ് മരിച്ചത്.
Join Our Whats App group
Post A Comment: