കൊച്ചി: വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേവിഷബാധ. പിതാവിനൊപ്പം വീടിനു സമീപത്തിരിക്കെയാണ് കുട്ടിയുടെ വലതു ചെവി നായ കടിച്ചെടുത്തത്. കുട്ടി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുട്ടികൾ കളിക്കുന്നത് കണ്ടു കൊണ്ടിരിക്കെ ഇവര്‍ക്ക് പിറകിലൂടെ എത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുരത്താന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്‍റെ ചെവിയില്‍നിന്നും പിടിവിടാന്‍ നായ തയ്യാറായില്ല. പിന്നാലെ കുട്ടിയുടെ ചെവി അറ്റ് താഴെ വീഴുകയായിരുന്നു.
കുട്ടിയെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം നോര്‍ത്ത് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു. അറ്റുവീണ ചെവി കവറിലാക്കിയാണ് ആശുപത്രിയിലെത്തിച്ചത്. തെരുവ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: