![]() |
ആലപ്പുഴ: ഓണം ബമ്പറിൽ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. തുറവൂർ സ്വദേശി ശരത് എസ്. നായർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. നെട്ടൂരിലെ പെയിന്‍റ് കടയിലെ ജീവനക്കാരനായ ശരത്ത് നെട്ടൂരിൽ നിന്നു തന്നെയാണ് ടിക്കറ്റെടുത്തത്.
തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്‍റ് എം.ടി ലതീഷാണ് ടിക്കറ്റ് വിറ്റത്. ബികോം ബിരുദ ദാരിയായ ശരത്ത് വർഷങ്ങളായി നെട്ടൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയാണ്. ആദ്യമായിട്ടാണ് ബമ്പർ എടുക്കുന്നതെന്ന് ശരത് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: