ലക്‌നൗ: ഭാര്യാ മാതാവിനെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. പ്രമോദ് എന്ന യുവാവാണ് ഭാര്യ ശിവാനിയെ കൊലപ്പെടുത്തിയത്. ശിവാനിയുടെ അമ്മയും പ്രമോദും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ സിദ്ധാപ്പുര ഗ്രാമത്തിലെ വീട്ടിനുള്ളിലാണ് ശിവാനിയെ (20) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2018ലാണ് ഇരുവരും വിവാഹിതരായത്. ഇതിനു പിന്നാലെ പ്രമോദും ശിവാനിയുടെ അമ്മയും തമ്മിൽ പ്രണയത്തിലായി. ഇതെ ചൊല്ലി വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. സംഭവം നടന്ന ദിവസവും സമാനമായി തർക്കമുണ്ടായി. തുടർന്നായിരുന്നു കൊലപാതകം.
Join Our Whats App group
Post A Comment: