ആലപ്പുഴ: തുറവൂരിൽ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 12 കാരൻ അപകടത്തിൽ മരിച്ചു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്‍റെ മകന്‍ ശബരീശന്‍ അയ്യന്‍ (12) ആണ് മരിച്ചത്. ദേശീയപാതയില്‍ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
അച്ഛനോടൊപ്പം ശബരീശന്‍ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിഷാദും ശബരീശന്‍ അയ്യനും ശബരീശന്‍റെ സഹോദരനും ഒന്നിച്ച് തുറവൂരിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു.
ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന്‍ അയ്യന്‍ തെറിച്ചു വീണ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി ശബരീശന്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ നിഷാദും ശബരീശന്‍റെ സഹോദരനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
Join Our Whats App group
Post A Comment: