തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്.
ഇന്ന് രാവിലെ യുവതി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴക്കൂട്ടം അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്നപ്പോള്‍ പ്രതി ഇറങ്ങി ഓടി. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കുന്നു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയില്‍ ഒറ്റക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിയെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
Join Our Whats App group
Post A Comment: