കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. യാത്രകളെ ഇഷ്ടപ്പെടുന്ന താരം വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുമുണ്ട്. ഇത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
വർക്കലയിലെ ബീച്ചിൽ കടൽ തിരയിൽ കളിക്കുന്നതാണ് ചിത്രം. കുട്ടിനിക്കറും പച്ച ടീ ഷർട്ടുമാണ് വേഷം. ബിച്ചിലെ തിരകളിൽ ചാടിത്തുള്ളുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. അതിവേഗം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നടി മഞ്ജു വാര്യർ അടക്കമുള്ളവർ ചിത്രം ലൈക്ക് ചെയ്‌തിട്ടുണ്ട്.
നടൻ കൃഷ്ണകുമാറിന്‍റെ മകളായ അഹാന സിനിമയിലെത്തിയതോടെ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ നാൻസി റാണി, ലോക ചാപ്റ്റർ 1 എന്നിവയാണ് ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പൊതു ഇടത്ത് സ്വകാര്യ ഭാഗങ്ങളിൽ വരെ സ്പർശിച്ച് കമിതാക്കൾ
പൊതുസ്ഥലങ്ങളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നമ്മുടെ നാട്ടിൽ ഇത്തരക്കാർക്കെതിരെ സദാചാര ആക്രമണങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്നേഹ പ്രകടനം ആരും കണ്ടെന്ന് നടിക്കാറില്ല.
എന്നാൽ സിംഗപ്പൂരിൽ നടന്ന ഇത്തരത്തിലെ ഒരു സ്നേഹ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണ സ്നേഹ പ്രകടനം മറികടന്ന് സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നതാണ് ഇത്.
മറ്റൊരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ചൂടേറിയ ചർച്ചയായത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്‌ഥലത്ത് ബഞ്ചിലിരുന്നാണ് കമിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്.
പൊതുസ്‌ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികൾ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം പ്രത്യേകിച്ച് കുട്ടികളുടെ കളിസ്‌ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.
നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്നമുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേൾക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ.
ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്‍റെ സൗമ്യമായ പ്രകടനങ്ങളാണ്, എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകൾ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാർക്കിലിരുന്നല്ല ചെയ്യേണ്ടത് "- വിഡിയോ എടുത്തയാൾ അഭിപ്രായപ്പെടുന്നു.
അതേസമയം വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പകർത്തിയത് കുറ്റമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ കളിസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടു പിടിക്കുകയാണ്.

Post A Comment: