കൊച്ചി: സീരിയൽ താരങ്ങളായ ക്രിസ് വേണുഗോപാലിന്‍റെയും ദിവ്യാ ശ്രീധറിന്‍റെയും വിവാഹം ആരും മറന്നു കാണില്ല. സോഷ്യൽ മീഡിയയിൽ വൈറലായ വിവാഹത്തിന് ഒട്ടേറെ വിമർശകരും ഉണ്ടായിരുന്നു. ഇരുവരുടെയും പ്രായ വ്യത്യാസമാണ് വിമർശനത്തിനു കാരണമായത്.
എന്നാൽ ഇപ്പോൾ ഈ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ദിവ്യ തന്നെയാണ് ഒരു വീഡിയോയിലൂടെ ഒരു വർഷം പൂർത്തിയായ വിവരം ആരാധകരെ അറിയിച്ചത്. ഇന്നു പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നില്‍ തങ്ങളുടെ ദാമ്പത്യത്തിന് ഒരു വര്‍ഷം തികയുകയാണെന്ന് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ ദിവ്യ പറയുന്നു.
ദിവ്യയുടെ വാക്കുകൾ ഇങ്ങനെ- ഈ ദിവസത്തെ പ്രത്യേകത എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി കാണും. വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം... പത്തരമാറ്റിലെ മൂര്‍ത്തി മുത്തശ്ശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നില്‍ ഇതാ ഞങ്ങളുടെ ദാമ്പത്യത്തിന് ഒരു വര്‍ഷം തികയുന്നു. ഞങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രാര്‍ത്ഥനയില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തിയ എല്ലാവര്‍ക്കും ഒത്തിരി നന്ദി.
എവിടെ കണ്ടാലും ദിവ്യ അല്ലേ?, ക്രിസ് അല്ലേ?, ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ സ്‌നേഹത്തിന് എന്ത് പറയണമെന്നും അറിയില്ല. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും എപ്പോഴും കൂടെയുണ്ടാകണം. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങള്‍ ഞങ്ങളെ കണ്ടത്. ആ സ്‌നേഹം എനിക്ക് ലഭിക്കാന്‍ തുടങ്ങിയത് ഈ ഒരു കല്യാണത്തോടെയാണ്. അതിന് സര്‍വേശ്വരനോട് നന്ദി പറയുന്നു.
ഇങ്ങനൊരു ലൈഫ് തന്ന ഏട്ടനും കുടുംബത്തിനും സൗമ്യ ചേച്ചിയോടും നന്ദി പറയുന്നു. കളിയാക്കലും പരിഹസിക്കലും ഒന്നും അവസാനിക്കുന്നില്ല. തുടര്‍ന്നുകൊണ്ടേയിരിക്കുന്നു'', ദിവ്യ ശ്രീധര്‍ വീഡിയോയില്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: