ജയ്പ്പൂർ: ചിപ്‌സ് കാണിച്ച് വയലിലേക്ക് കൂട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ കുടുംബ സുഹൃത്ത് ബലാത്സംഗം ചെയ്‌തു. രാജസ്ഥാനിലെ ജോധ്‌പൂരിലാണ് സംഭവം നടന്നത്. തുടര്‍ന്ന് പരിക്കുകളോടെ പെണ്‍കുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് കുടുംബം നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് റഫര്‍ ചെയ്തു. പ്രാഥമിക പരിശോധനയില്‍ ലൈംഗികാതിക്രമത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം പ്രതി ഭരത്പൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാലിയില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായി. ഇയാള്‍ പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയാണെന്നും, ഈ സംഭവത്തിന് തൊട്ടു മുന്‍പ് 15 ഓളം വീഡിയോകള്‍ കണ്ടിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സംസ്ഥാനത്ത് ക്രമസമാധാന നില വഷളാകുന്നതിലും സ്ത്രീകള്‍ക്കെതിരായ, പ്രത്യേകിച്ച് ദളിത്, ആദിവാസി സമൂഹങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനുമെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ ഇത് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെലോട്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: