തൃശൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു. വീട്ടുകാർ അറിയാതെ ഗർഭിണിയായ യുവതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിന്നീട് യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയില്‍ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരനാണ് ക്വാറിയില്‍ കുട്ടിയുടെ മൃതദേഹം അടങ്ങിയ കവര്‍ ഉപേക്ഷിച്ചത്. എന്നാല്‍ കവറില്‍ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് സഹോദരന്‍ പറഞ്ഞത്.
വീട്ടുകാര്‍ അറിയാതെ ഗര്‍ഭിണിയായതോടെ യുവതി എട്ടാം മാസം അബോര്‍ഷന്‍ വേണ്ടിയുള്ള ഗുളിക കഴിച്ചു. മൂന്നാം ദിവസം യുവതി പ്രസവിക്കുകയായിരുന്നു.
പിന്നാലെ കുട്ടിയെ ബാഗില്‍ ആക്കി വച്ച് ക്വാറിയില്‍ ഉപേക്ഷിച്ചു. രണ്ടാഴ്ചക്കിപ്പുറം യുവതി തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയത്തോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ആറ്റൂര്‍ സ്വദേശിനിയാണ് കുഞ്ഞിന് ജൻമം നൽകിയത്. പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
 
 
 
 
 
 
 

 
Post A Comment: