കമ്പം: ഇടുക്കിയുടെ അതിർത്തി പ്രദേശമായ തമിഴ്നാട്ടിലെ കമ്പത്ത് മലയാളിയെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെൽഡിങ് തൊഴിലാളിയായ തൃശൂർ സ്വദേശി മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഗുഡല്ലൂര്‍ എം.ജി.ആര്‍. കോളനിയില്‍ താമസക്കാരനായ ഉദയകുമാറിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട മുഹമ്മദ് റാഫിയും പ്രതി ഉദയകുമാറും കമ്പത്ത് ഒരേ ലോഡ്ജില്‍ രണ്ടു മുറികളിലാണ് താമസിച്ചിരുന്നത്. മുമ്പ് കേരളത്തില്‍ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി ശരവണന്‍റെ വര്‍ക്ക് ഷോപ്പിലാണ് റാഫി ഇപ്പോൾ ജോലി ചെയ്തിരുന്നത്.
അടുത്ത കാലത്ത് സ്വന്തമായി വെല്‍ഡിങ്, ഗ്രില്‍ വര്‍ക്ക്ഷോപ്പ് തുടങ്ങിയപ്പോള്‍ ശരവണന്‍ മുഹമ്മദ് റാഫിയെ കൂടെ കൂട്ടി. കമ്പത്തെ ചെല്ലാണ്ടി അമ്മന്‍കോവില്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ ലോഡ്ജില്‍ താമസിച്ചാണ് ജോലി ചെയ്തു വന്നത്.
കണ്ടാലും കണ്ടാലും മതിവരില്ല...
തേൻമധുരമുള്ള കമ്പത്തെ മുന്തിരിപ്പാടം...
എട്ടിന് രാത്രി ജോലി കഴിഞ്ഞ് തന്‍റെ മുറിയിലേക്ക് മടങ്ങിയെത്തിയ റാഫിയെ പ്രതിയായ ഉദയകുമാര്‍ മദ്യപാനത്തിന് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതില്‍ പ്രകോപിതനായ ഉദയകുമാര്‍ ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചില്‍ അടിക്കുകയുമായിരുന്നു.
അടിയേറ്റ് റാഫി ബോധരഹിതനായി കിടക്കുന്നതു കണ്ട് വര്‍ക്ക്‌ഷോപ്പ് ഉടമ ശരവണനും ലോഡ്ജ് ജീവനക്കാരും ഉടന്‍ തന്നെ കമ്പം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ റാഫി മരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Join Our Whats App group

Post A Comment: