കാഞ്ഞങ്ങാട്: എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതിനു പിന്നാലെ പിതാവ് ഒളിവിൽ. ഹൊസ്ദൂർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പരിശോധനയിൽ കുട്ടി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പിതാവാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് മുങ്ങിയത്. പിന്നാലെ പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
സംഭവത്തിൽ പിതാവിന്‍റെ ഡിഎൻഎ പരിശോധന നടത്തും. കുടക് സ്വദേശിയായ പിതാവ് വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയെങ്കിലും പുലർച്ചെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഇതേ പൊലീസ് സ്റ്റേഷനിൽ മുമ്പും പിതാവിൽ നിന്നും മകൾ ഗർഭം ധരിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ആ കേസിലും കുടക് സ്വദേശിയായിരുന്നു പ്രതി.
Join Our Whats App group

Post A Comment: