കൊല്ലം: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. കൊല്ലം കടയ്ക്കലിലാണ് വിദ്യാർഥിനി പ്രസവിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവര പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ ആൺ സുഹൃത്താണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയത്.
ഇയാളെ വാഗമണ്ണിലെ ഹോട്ടലിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ കുട്ടിയുടെ അമ്മയോടൊപ്പം താമസം തുടങ്ങിയത്. രണ്ടു വർഷമായി അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പൊലീസിനു മൊഴി നൽകി. പ്രതിയെ കടക്കൽ പൊലീസിനു കൈമാറിയിട്ടുണ്ട്.
Join Our Whats App group
Post A Comment: