തിരുവനന്തപുരം: തിരുവോണം ബമ്പർ നേടിയ ഭാഗ്യശാലി ആരാണെന്നുള്ള അന്വേഷണത്തിലാണ് കേരളം. TH 577825 എന്ന നമ്പരിനാണ് 25 കോടിയുടെ ഭാഗ്യം ലഭിച്ചിരിക്കുന്നത്. നെട്ടൂര്‍ സ്വദേശിയായ ഏജന്‍റ് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആരാണ് ടിക്കറ്റെടുത്തതെന്ന് വ്യക്തമായിട്ടില്ല.
അതേസമയം തിരുവോണ ബമ്പറിൽ യഥാർഥ ഭാഗ്യ ശാലി സർക്കാർ തന്നെയാണെന്നതാണ് രസകരം. 500 രൂപ മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേരാണ്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത് കോടികളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് തിരുവോണം ബമ്പറിലൂടെ ഇത്തവണ ഖജനാവിലെത്തിയത്.
75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ മോശമായിപ്പോയ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ടിക്കറ്റുകളും വിറ്റുപോയി. അതായത് 375 കോടിയോളം രൂപയാണ് തിരുവോണം ബമ്പറിലെ വിറ്റുവരവ്.
ഈ തുക മൊത്തമായി സർക്കാരിന് ലഭിക്കില്ല. ഏജന്‍സി കമ്മീഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സര്‍ക്കാരിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ കണക്ക് വൈകാതെ ലഭ്യമാകും.
25 കോടിയില്‍ എത്ര കിട്ടും ?
തിരുവോണം ബമ്പര്‍ സമ്മാനത്തുക: 25 കോടി
ഏജന്‍സി കമ്മീഷന്‍ 10 ശതമാനം : 2.5 കോടി
സമ്മാന നികുതി 30 ശതമാനം: 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ് 37 ശതമാനം: 2.49 കോടി
ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ (12.8 കോടി)
Join Our Whats App group

Post A Comment: