ലക്‌നൗ: ആറ് വയസുള്ള മകളെ ബലാത്സംഗം ചെയ്‌ത സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്തെടുത്ത് പിതാവ്. ഉത്തർപ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ പിതാവ് ജീവനൊടുക്കി.
32 കാരനായ ഓർക്കസ്ട്ര കലാകാരനാണ് സ്വവർഗ പങ്കാളിയായ റാംബാബു യാദവ് എന്നയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ഇയാൾ കുറേ നാളുകളായി റാംബാബു യാദവിനൊപ്പമായിരുന്നു താമസം. ഇരുവരും സ്വവർഗ പങ്കാളികളായി കഴിഞ്ഞു വരികയായിരുന്നു.
ഇതിനിടെ പിതാവിനെ കാണാൻ വീട്ടിലെത്തിയ ആറ് വയസുകാരിയെ റാംബാബു ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് റാംബാബുവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‌തു.
ഇയാൾക്കെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Join Our Whats App group

Post A Comment: