കൊച്ചി: പുരാവസ്തു തട്ടിപ്പിലൂടെ കേരളത്തെ ഞെട്ടിച്ച മോൻസൻ മാവുങ്കൽ കേസിനു പിന്നാലെ വീണ്ടും സാമ്പത്തിക തട്ടിപ്പിൽ ഇടംപിടിച്ച് എറണാകുളത്തെ മാധ്യമ പ്രവർത്തകരുടെ സംഘടന. രേഖകൾ ഇല്ലാതെ 16 ലക്ഷത്തോളം രൂപ സ്വകാര്യ വ്യക്തിയിൽ നിന്നും കൈപ്പറ്റിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
നേരത്തെ പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിൽ നിന്നും കണക്കിൽപെടാതെ ലക്ഷങ്ങൾ കൈപ്പറ്റിയതിന് എറണാകുളത്തെ മാധ്യമ പ്രവർത്തകർ ആരോപണം നേരിട്ടിരുന്നു.
സമാനമായ തട്ടിപ്പാണ് ഇപ്പോഴും പുറത്തു വരുന്നത്. യൂണിയന്‍റെ എറണാകുളത്ത് നടന്ന അറുപതാം സംസ്ഥാന സമ്മേളനത്തിന്‍റെ നടത്തിപ്പിനായി 2024 ഒക്റ്റോബറിൽ 16 ലക്ഷത്തോളം രൂപപ്രസ് ക്ലബ് സെക്രട്ടറി പണമായി കൈപ്പറ്റിയെന്നാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിൽ മുൻ വർഷത്തെ കണക്ക് അവതരിപ്പിച്ചപ്പോഴാണ് വെളിപ്പെടുത്തൽ പുറത്തുവന്നത്. പരിധിയിൽ കൂടുതൽ തുക പണമായി കൈവശം വക്കാൻ പറ്റില്ലെന്ന് സംഘടനയ്ക്ക് നിയമമുള്ളപ്പോഴാണ് 16 ലക്ഷത്തോളം രൂപ കൈവശം വാങ്ങിയതായി ജനറൽ ബോഡി യോഗത്തിൽ വെളിപ്പെടുത്തലുണ്ടാകുന്നത്.
ജനറൽബോഡി യോഗത്തിൽ മറ്റൊരംഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പണം വാങ്ങിയ പ്രസ് ക്ലബ് സെക്രട്ടറി ഇക്കാര്യം സ്ഥീരീകരിക്കുകയും ചെയ്‌തു. 16 ലക്ഷം രൂപ ഇത്തരത്തിൽ കൈപ്പറ്റിയിട്ടുണ്ടെന്ന് ജനറൽബോഡിയിൽ ഇയാൾ പറഞ്ഞു.
മലയാളത്തിലെ മുൻനിര മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കക്ഷി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇയാൾക്ക് പണം നൽകിയ വ്യക്തിയും നടത്തിയത് നിയമവിരുദ്ധമായ സമീപനമാണ്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ 34 ലക്ഷം രൂപവരെ ഇത്തരത്തിൽ കണക്കിൽപെടാതെ പിരിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. .
കഴിഞ്ഞ ഒരു വർഷമായിട്ടും കമ്മിറ്റിയുടെ ട്രഷററോ, കമ്മിറ്റിക്കാരോ അറിയാതെ രഹസ്യമാക്കിവെച്ച ഈ സാമ്പത്തിക ഇടപാട് കേട്ട് അംഗങ്ങളെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയാണ്. സംസ്ഥാനസമ്മേളനത്തിന്‍റെ പേരിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ച സെക്രട്ടറിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും സംസ്ഥാനകമ്മിറ്റി അന്വേഷിച്ച് സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നടപടിയും എടുക്കേണ്ടതാണെന്നും അംഗങ്ങൾക്കിടയിൽ അഭിപ്രായം ഉയരുന്നുണ്ട്.
Join Our Whats App group
 
 
 
 
 
 
 

 
Post A Comment: