പീരുമേട്: കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ മുറിഞ്ഞപുഴ വളഞ്ചാങ്കാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കട്ടപ്പന വാഴവര സ്വദേശി അതുൽ സണ്ണി (23) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന അതുൽസണ്ണിയുടെ ബൈക്ക് എതിർദിശയിൽവരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ അതുലിനെ പിന്നാലെയെത്തിയ വാഹന യാത്രികർ ചേർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: