ഇടുക്കി: കുട്ടിക്കാനത്തിനു സമീപം മത്തായിക്കൊക്കയിൽ നിയന്ത്രണം വിട്ട പിക് അപ് ജീപ്പ് റോഡരികിലെ പാറയിലേക്ക് ഇടിച്ചു കയറി നാല് പേർക്ക് പരുക്ക്. പുഞ്ചവയല്‍ സ്വദേശികളായ സുധീര്‍ (52), ബിനോയ് (45), ദിനു (31), ബാബു (51) എന്നിവർക്കാണ് പരുക്കേറ്റത്.
പകല്‍ രണ്ടരക്കായിരുന്നു അപകടം. പഞ്ചായത്തിന്‍റെ വികസന സദസിന് പന്തല്‍ ഇടാന്‍ സാധനങ്ങളുമായി വന്ന പിക്കപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം പാറക്കെട്ടുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മുണ്ടക്കയം പുഞ്ചവയലിന്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പന്തല്‍ നിര്‍മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. പരുക്കേറ്റവരിൽ ദിനു, ബിനോയ് എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. നാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Join Our Whats App group
Post A Comment: