ഇടുക്കി: പശുവിനെ കറക്കുന്നതിനിടെ യുവാവ് മരിച്ച നിലയിൽ. കട്ടപ്പന നെറ്റിത്തൊഴുവിലാണ് സംഭവം നടന്നത്. നെറ്റിത്തൊഴു കോങ്കല്ല്മേട് ഇലവുങ്കല്‍ മാത്യു സ്‌കറിയയാണ് (അജി-46) മരിച്ചത്.
ശനിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സമീപവാസിയുടെ വീട്ടുവളപ്പിൽ ഇയാളെ മരിച്ച നിലയിൽ കണ്ടത്. പശുവിനെ മിഷൻ ഉപയോഗിച്ച് കറക്കുന്നതിനായിട്ടാണ് യുവാവ് എത്തിയത്. മിഷനിൽ നിന്നും ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുടമയും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെന്‍സിയാണ് ഭാര്യ. സംസ്കാരം പിന്നീട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
Post A Comment: