ഇടുക്കി: പോക്‌സോ കേസിൽ കോടതി 20 വർഷം ശിക്ഷിച്ചതിനു പിന്നാലെ അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ പാറയിൽ രമേശ് (36) ആണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും അറസ്റ്റിലായത്. കട്ടപ്പന പോക്‌സോ കോടതി ഇയാളെ 20 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
തുടർന്ന് രണ്ടര വർഷത്തോളം ശിക്ഷ അനുഭവിച്ച പ്രതി അപ്പിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ പ്രതി കടന്നു കളയുകയായിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുന്നതിനിടെ ബാംഗളൂരുവിൽ ഉണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു.
ഇതോടെ ഇയാളെ നിരീക്ഷിച്ചു വരവെയാണ് ഇയാൾ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരിലെത്തിയത്. ഇതോടെ ഉടുമ്പൻചോല പൊലീസ് തന്ത്രപരമായി തിരുപ്പൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: